ആലപ്പുഴ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 230 കേന്ദ്രങ്ങളിൽ യോഗ പരിശീലനവും പ്രദർശനവും ഇന്ന് നടക്കും. രാവിലെ 8ന് കൊമ്മാടി എസ്.എൻ ഓഡിറ്റോറിയത്തിൽ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ നിർവഹിക്കും. നേവൽ ഓഫീസർ എ.കെ.ബി.കുമാർ വിശിഷ്ടാതിഥിയായിരിക്കും. ബി.ജെ.പി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ.സോമൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, വെള്ളിയാകുളം പരമേശ്വരൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ, ജില്ലാ സെക്രട്ടറി ജി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |