ആലപ്പുഴ: ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിർത്തി ജീവിക്കുന്നതിന് യോഗ സഹായകമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിനു മന്നോടിയായി സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ സജ്ജമാക്കിയ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ ദിവസവും കൃത്യമായി യോഗ ചെയ്യുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. റീത്താ ലതാ ഡിക്കോത്ത അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻസ് ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി.പൊന്നമോൻ ആമുഖപ്രഭാഷണം നടത്തി. ഡോ.നിമ്മി അലക്സാണ്ടർ, കിഷോർ രാജ്, ആർ.വേണഗോപാൽ, എൻ.കെ.ശ്രീകുമാർ, സിസ്റ്റർ ബിൻസി ജോൺ, മർവ മുബാറക് തുടങ്ങിയവർ പങ്കെടുത്തു. 26 വരെ ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തുന്ന ഡിജിറ്റൽ പ്രചരണ വാഹനം കോളേജുകളിലും സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും അടിസ്ഥാന യോഗാമുറകളുടെ വീഡിയോ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |