SignIn
Kerala Kaumudi Online
Thursday, 28 March 2024 9.31 PM IST

ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾക്ക് 9.78 കോടി

lion

ആലപ്പുഴ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ കീഴിൽ 145 ലയൺസ് 9.78 കോടി രൂപ ചെലവിൽ സേവന പ്രവർത്തനങ്ങൾ നടപ്പാക്കും. ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സാമൂഹിക പ്രതിപദ്ധതാ പങ്കാളികളുടെയും സഹകരണത്തോടെ എറണാകുളം, ഇടുക്കി ആലപ്പുഴ ജില്ലകളിലാണ് പദ്ധതികൾ നടപ്പാക്കുകയെന്ന് നിയുക്ത ഗവർണർ ഡോ. ജോസഫ് മനോജ് പറഞ്ഞു.

നിർദ്ധനരായ യുവതികൾക്ക് സമൂഹവിവാഹം, വിധവകൾക്ക് വീട്, പുഴകളുടെ സംരക്ഷണം, പ്രമേഹത്തിനെതിരെ പ്രതിരോധ പരിപാടികൾ, വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗ്, നഗരങ്ങളിലെ ശുചീകരണം, പ്ലാസ്റ്റിക് മുക്ത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. ഇന്റർനാഷണൽ ലയൺസ് നടപ്പിലാക്കുന്ന പദ്ധതികൾ തുടരുമെന്നും ബഡ്‌ജറ്റ് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ബഡ്‌ജറ്റ് അവതരണം ഗവർണർ വി.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് ഗവർണർമാരായ ഡോ. ബീന രവികുമാർ, രാജൻ നമ്പൂതിരി, സെക്രട്ടറി പ്രൊഫ. സാംസൻ തോമസ്, ട്രഷറർ ടി.പി. സജി, മുൻ ഗവർണർമാരായ ജയാനന്ദ കിളികാർ, അഡ്വ. വി. അമർനാഥ്, ഡോ. ടി.എ. വർക്കി, പ്രോജക്ട് കോ ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സി.ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, LIONSCLUB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.