SignIn
Kerala Kaumudi Online
Saturday, 20 April 2024 3.50 AM IST

ഹയർ സെക്കൻഡറി : വിജയം 79.46 ശതമാനം 18024 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അർഹത

r

ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.46 ശതമാനം വിജയം. സ്‌കൂൾ ഗോയിംഗ്, ടെക് നിക്കൽ സ്‌കൂൾ, ഓപ്പൺ സ്‌കൂൾ വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 23100 പേരിൽ 18024 പേർ ഉന്നത പഠനത്തിനുള്ള യോഗ്യത നേടി. നാല് സ്‌കൂളുകൾ നൂറുമേനി കരസ്ഥമാക്കി. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ മൂന്ന് ഗവ. സ്‌കൂളുകളിൽ രണ്ടെണ്ണം ജില്ലയിലാണ്. അമ്പലപ്പുഴയിലെ കാക്കാഴം എച്ച്.എസ്.എസ്, അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക എച്ച്.എസ്.എസ്, മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, ചെങ്ങന്നൂർ അങ്ങാടിക്കൽ സെന്റ് ആൻസ് ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. സ്‌കൂൾ ഗോയിംഗ് ബാച്ചിൽ 121 സ്‌കൂളുകളിൽ നിന്നായി രജിസ്

റ്റർ ചെയ്ത 22253 കുട്ടികളിൽ 22065 പേർ പരീക്ഷയെഴുതി. 17532 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. എല്ലാ വിഷയത്തിനും 1328 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 45.92 ശതമാനം പേർ വിജയിച്ചു. പരീക്ഷയെഴുതിയ 956 പേരിൽ 439 പേരാണ് വിജയിച്ചത്. ഇവരിൽ 54 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 79 പേർ പരീക്ഷയെഴുതിയതിൽ 53 പേർ വിജയിച്ചു. 67 ആണ് വിജയശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് ഒരാൾക്ക് പോലും ഈ വിഭാഗത്തിൽ ലഭിച്ചിട്ടില്ല. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 76.75 ആണ് ജില്ലയുടെ വിജയശതമാനം.1514 പേർ പരീക്ഷയെഴുതിയതിൽ 1162 പേരാണ് വിജയിച്ചത്.

# പ്‌ളസ്ടു വിജയികൾക്ക് മധുരവുമായി ജില്ലാ പഞ്ചായത്ത്

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും മറ്റ് ജനപ്രതിനികളും സ്‌കൂളുകളിൽ സന്ദർനം നടത്തി. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, അമ്പലപ്പുഴ കെ.കെ.കുഞ്ഞു പിളള സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെത്തി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മധുരം നൽകി. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ മൂന്ന് ഗവ. സ്‌കൂളുകളിൽ രണ്ടെണ്ണം ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റേതാണെന്നത് ഏറെ സന്തോഷം നൽകുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് വിപിൻ സി.ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.