ചാരുംമൂട്: സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
മുൻ എം എൽ എ, എം മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.കെ.ഷാജു മുഖ്യപ്രഭാഷണം നടത്തി. റ്റി.പാപ്പച്ചൻ , രാജൻ പൈനുംമൂട് , മനോജ് സി. ശേഖർ, ജി.വേണു,
എൻ.കുമാര ദാസ് ഇബ്രാഹിംകുട്ടി,പി.എം.രവി ,വി.ആർ.സോമൻ, ആർ.അജയൻ , ബാലകൃഷ്ണപിള്ള, എസ്.സാദിക്ക് , ഇബ്രാഹിംകുട്ടി , പി.രഘു, ശ്രീകുമാർ , പി ബി ഹരികുമാർ , റ്റി. മന്മദൻ ,ഷാജി ഖാൻ ശിവപ്രസാദ്, വന്ദനാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |