കുട്ടനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേളയുടെ ഭാഗമായി രാമങ്കരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാമ്പുഴക്കരിയിൽ നടന്ന സുരക്ഷിത ഡ്രൈവിംഗ് ബോധവൽക്കരണ കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രമോദ് ചന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ.പ്രീതി സജി മുഖ്യപ്രഭാഷണം നടത്തി. വെളിയനാട് മെഡിക്കൽ ഓഫീസർ ഡോ:അനിൽകുമാർ, രാമങ്കരി എസ്.ഐ കെ.ജി. സാജൻ, സി.പി.ഒ ലിസമ്മ, എച്ച്.ഐ സുരേന്ദ്രനാഥ്, പാലിയേറ്റിവ് നഴ്സ് ഗീത റോയി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |