അമ്പലപ്പുഴ : നിർദ്ധന കുടുംബത്തിന് തല ചായ്ക്കാൻ സി.പി.എം സ്നേഹവീടൊരുക്കും. വൈശ്യംഭാഗം കളത്തിൽ പറമ്പിൽ പരേതനായ ജനബന്ധുവിന്റെ ഭാര്യ സൗമ്യക്കാണ് സി.പി.എം നടുഭാഗം ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ചു നിൽക്കുന്നത്. ഹൃദ്രോഗ ബാധിതനായ ജനബന്ധു രണ്ടു വർഷം മുമ്പാണ് മരിച്ചത്. എച്ച് .സലാം എം.എൽ. എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.നിർമ്മാണ കമ്മിറ്റി പ്രസിഡൻറ് എം.കെ.ചാക്കോ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.എസ്. അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗം എൻ. എസ്. ശ്രീകുമാർ, പി. ജി. രമേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം .സി. അനിയപ്പൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |