കുട്ടനാട് : റോഡ് നിർമ്മാണത്തെത്തുടർന്ന് നിറുത്തിവച്ച, മുട്ടാർ വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പു നൽകിയതായി മുട്ടാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ഒന്നാംഘട്ട റോഡ് നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് എടത്വായിൽ നിന്നും ചക്കുളത്തുകാവ് -മുട്ടാർ വഴി ചങ്ങനാശേരിയിലേക്കും മങ്കൊമ്പിലേക്കും, മിത്രക്കരിയിൽ നിന്നു മുട്ടാർ വഴി ചങ്ങനാശേരിയിലേക്കും സർവ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പ്രസിഡന്റ് ലിനി ജോളി, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എബ്രഹാം ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |