അമ്പലപ്പുഴ: ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് .എസ് .എൽ.സി, പ്ലസ് ടു, പരിക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ആർ.വി .ഇടവന, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ഷിതാഗോപിനാഥ് ,ഗ്രാമ പഞ്ചായത്ത് അംഗം സീന ടീച്ചർ , മുഹമ്മദ് പുറക്കാട് , അനസ് , ജി .രാധകൃഷ്ണൻ, അനിൽകുമാർ വെള്ളൂർ ,ഉണ്ണികൃഷ്ണൻ പുത്തൻമഠം ,കുത്ത് മോൻ ,കബീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |