ആലപ്പുഴ: ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം തകർത്ത് സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതി എന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം ദേശിയതലത്തിൽ അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് ആരംഭിച്ച പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ആലപ്പുഴയിൽ അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച അഗ്നിപഥ് പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാൽ. മോദിയുടെയും ബി.ജെ.പിയുടെയും പബ്ലിക്ക് റിലേഷൻ പ്രവർത്തനങ്ങൾ പട്ടാള മേധാവികളെ കൊണ്ട് ചെയ്യിക്കാൻ അഗ്നിപഥിനെ ഉപകരണമാക്കുന്നു. വൈകാരിക ഐക്യമുള്ള റജിമെന്റുകളാണ് ഇന്ത്യൻ സേനയുടെ ശക്തി. ഈ ശക്തിയും വീര്യവും തകർത്ത് സേനയെ വന്ധ്യംകരിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ അഡ്വ. എം. ലിജു, അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, അഡ്വ. ജോൺസൺ ഏബ്രഹാം, ഷിഹാബുദ്ദീൻ, സി.കെ. ഷാജിമോഹൻ, ബി. ബൈജു, കെ.വി. മേഘനാദൻ, ജി. സഞ്ജീവ് ഭട്ട്, അഡ്വ. ജി. മനോജ്കുമാർ, അഡ്വ. എസ്. ശരത്ത്, ആലപ്പി അഷറഫ്, തോമസ് ജോസഫ്, അഡ്വ. പി.ജെ. മാത്യു, ബാബു ജോർജ്ജ്, സുനിൽ ജോർജ്ജ്, സിറിയക് ജേക്കബ്, സി.വി. മനോജ്കുമാർ, ബിന്ദു ബൈജു, മോളി ജേക്കബ്, ഹാമിദ് പുറക്കാട്, അഡ്വ. എം. രവീന്ദ്രദാസ്, ടി.വി. രാജൻ, അഡ്വ. റീഗോരാജു, കെ.എസ്. അഷറഫ്, പി. സാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |