ചേർത്തല : പൊലീസിനെ അറിയാനായി ചേർത്തല ഗവ.ടൗൺ സ്കൂളിലെ 25 ഓളം വിദ്യാർത്ഥികൾ ചേർത്തലശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ചേർത്തല സ്റ്റേഷൻ ഓഫീസർ ബി.വിനോദ്കുമാർ മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ജനമൈത്രി പൊലീസ് സ്റ്റേഷനിലും കുട്ടികൾ കയറി. പാറാവ്,ജി.ഡി,കമ്പ്യൂട്ടർമുറി,ബെൽസ് ഒഫ് ആംസ്,ഓഫീസ് എന്നിവിടങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രധാന അദ്ധ്യാപകൻ എസ്.ധനപാലിനൊപ്പമായിരുന്നു കുട്ടികൾ എത്തിയത്.എസ്.ഐ.വി.ജെ.ആന്റണി,റൈറ്റർ രാജു,പി.ആർ.ഒ സാബു,സി.ആർ.ഒ പി.കെ.അനിൽകുമാർ, ചൈൽഡ് ഫ്രണ്ട്ലി ഓഫീസർമാരായ സൈമൺ ആന്റോ,ട്രീസാ,രസ്ന എന്നിവർ കുട്ടികളുമായി ആശയവിനിമയം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |