മാന്നാർ: ആലപ്പുഴ സാമൂഹ്യവനവത്കരണ വിഭാഗം ചെങ്ങന്നൂർ റേഞ്ചും മാന്നാർ അക്ഷര എൽ.പി സ്കൂളും സംയുക്തമായി നടപ്പാക്കുന്ന 'മധുരവനം' പദ്ധതിയുടെ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. ഫോറസ്റ്റ് ഓഫീസർ ആരിഫ്, സ്കൂൾ മാനേജർ ഭാമ കൃഷ്ണപിള്ള, സ്കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് ഒന്ന് മുതൽ ഏഴ് വരെ സംഘടിപ്പിച്ച വന മഹോത്സവത്തിന്റെ ഭാഗമായി പേര, ഞാവൽ, റംബുട്ടാൻ, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് സാമൂഹ്യവനവത്കരണ വിഭാഗം വിവിധയിടങ്ങളിലായി നട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |