SignIn
Kerala Kaumudi Online
Friday, 19 April 2024 11.08 AM IST

പാചക വാതകത്തിൽ പൊള്ളി അടുക്കളകൾ

s

ആലപ്പുഴ : വിപണിയിലെ വിലക്കയറ്റത്തിനു പിന്നാലെ, പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റിന്റെ താളംതെറ്റി. കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ച 50 രൂപയുൾപ്പെടെ രണ്ട് മാസത്തിനുള്ളിൽ 160 രൂപയുടെ വർദ്ധനവാണ് ഒരു പാചക വാതക സിലിണ്ടറിന് മേലുണ്ടായത്. 14.2കിലോ സിലിണ്ടറിന് 1060രൂപയാണ് ഇപ്പോഴത്തെ വില .

വീടുകളിൽ പാചകവാതകം എത്തിക്കുന്നതിനുള്ള സർവീസ് ചാർജ് വേറെയും. ചിലയിടങ്ങളിൽ 50 മുതൽ 150 രൂപ വരെ സർവീസ് ചാർജായി വാങ്ങാറുണ്ട്.

വ്യാവസായിക ആവശ്യത്തിനുള്ള സിലണ്ടറിന് കഴിഞ്ഞ ദിവസം 8.50രൂപ കുറച്ചെങ്കിലും ഇപ്പോഴത്തെ വില 2027രൂപയാണ്. ഹോട്ടൽമേഖലയിലും പാചകവാതകവില വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഉടമകൾ പറയുന്നു. മേയ് 9നാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു 103രൂപ വില കൂട്ടിയത്. 2021 ജൂൺ മുതൽ വിവിധ ഘട്ടങ്ങളിലായി 244രൂപയുടെ വർദ്ധനവുണ്ടായി.

പാചകവാതക സിലിണ്ടർ വില (രൂപയിൽ)

ഗാർഹികാവശ്യം .................. 1060

വ്യാവസായികാവശ്യം.......... 2027

സർവീസ് ചാർജ്ജ്................ 50 മുതൽ 200 വരെ

വിറകടുപ്പിലേക്ക് മടക്കം

പാചകവാതക വില ആയിരം കടന്നതോടെ പല വീട്ടമ്മമാരും പഴയ പോലെ വിറകടുപ്പിലേക്ക് മടങ്ങിയിട്ടുണ്ട്.100കിലോ വിറകിന് 900രൂപയാണ് ഇപ്പോൾ വില. വിറകിനെ ആശ്രയിച്ചില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ലെന്ന് വീട്ടമ്മയായ മഹാദേവികാട് സ്വദേശിനി ശാലിനി പറയുന്നു. എന്നാൽ, ആവശ്യത്തിന് വിറക് കിട്ടാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, പുകയില്ലാത്ത അടുപ്പിന്റെയും മൺഅടുപ്പുകളുടെയും വിറക്, അറക്കപ്പൊടി എന്നിവയുടെയും കച്ചവടം കൂടിയതായി അടുപ്പ് വില്പന നടത്തുന്ന മണ്ണഞ്ചേരി സ്വദേശി പത്മകുമാർ പറയുന്നു.

₹244 : 2021 ജൂൺ മുതൽ ഒരു സിലിണ്ടിന് വർദ്ധിച്ച വില

പാചകവാതക വില അടിക്കടി കൂടുന്നത് സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന് വെല്ലുവിളി ഉയർത്തുന്നു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട നിലയിലാണ് ജനപ്രതിനിധികൾ.

- ബിന്ദു ബൈജു, ജില്ലാ പ്രസിഡന്റ്, മഹിളാ കോൺഗ്രസ്

വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുമ്പോൾ, പാചകവാതകത്തിന്റെ വിലവർദ്ധനവ് കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ദുരിതത്തിലേക്ക് തള്ളിയിടുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം

- പുഷ്പലതാ മധു, ജില്ലാ പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ

കേന്ദ്രസർക്കാരിന്റെ തെറ്റായ നയമാണ് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. അടിക്കടിയുള്ള പാചകവാതകവില വർദ്ധനവിനെതിരെ വ്യാപകമായ പ്രതിഷേധ സമരം സംഘടിപ്പിക്കും.

- സിന്ധു അജി, പ്രസിഡന്റ്, കേരള മഹിളാ സംഘം, അമ്പലപ്പുഴ മണ്ഡലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.