ആലപ്പുഴ : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കരളകം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് നൽകി. ചേർത്തല ഫോക്കസ് കണ്ണാശുപത്രിയുടെസഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും ഇതിന്റെ ഭാഗമായി നടന്നു. കരളകം വടികാട് ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കരളകം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ്, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബിജു, ശശിധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |