ആലപ്പുഴ: 2021ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യപ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം (പ്രിന്റ്- ദൃശ്യമാദ്ധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി,ഫോട്ടോഗ്രഫി എന്നീ മേഖലകളിലുള്ളവർക്കാണ് പുരസ്കാരം . പ്രായം 18നും 40നും മദ്ധ്യേ. സ്വയം അപേക്ഷിക്കാൻ പാടില്ല. മറ്റൊരാൾക്ക് നാമനിർദ്ദേശം ചെയ്യാം. അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/ യുവ/ അവളിടം ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങൾക്കും അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 12. അപേക്ഷ ഫോറം ജില്ലാ യുവജനകേന്ദ്രത്തിലും www.ksywb.kerala.gov.inലും ലഭിക്കും. ഫോൺ: 0477 2239736, 9496260067.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |