ആലപ്പുഴ: കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) 24-ാമത് ജില്ലാസമ്മേളനം നാളെ ടി.ശിവദാസമേനോൻ നഗറിൽ (റെയ്ബാൻ ഓഡിറ്റോറിയം) നടക്കും. രാവിലെ 9.30ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.എഫ്. ഇ.എസ്.എ ജില്ലാ പ്രസിഡന്റ് സുസ്മിത സുന്ദരൻ അദ്ധ്യക്ഷയാകും. ജില്ലാ സെക്രട്ടറി എസ്. ഉല്ലാസ് സ്വാഗതം പറയും. തുടർന്ന് പ്രതിനിധി സമ്മേളനം, ചർച്ച, ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാസെക്രട്ടറി എസ്.ഉല്ലാസ്, ജില്ലാപ്രസിഡന്റ് സുസ്മിത സുന്ദരൻ, ട്രഷറർ ഡി.സജിമോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |