ഹരിപ്പാട് : വ്യത്യസ്തങ്ങളായ ഗിഫ്റ്റ് ബോക്സുകൾ നിർമ്മിച്ച് ഇന്ത്യ ബുക്സ് ഒഫ് റെക്കാഡ്, ഏഷ്യ ബുക്സ് ഒഫ് റെക്കാഡ്, ഇന്റർനാഷണൽ ബുക്സ് ഒഫ് റെക്കാഡ് എന്നിവയിൽ ഇടം നേടിയിരിക്കുകയാണ് ചേപ്പാട് പറമ്പിലേത്ത് വീട്ടിൽ അജയകുമാർ -ബിന്ദു ദമ്പതികളുടെ മകൾ അഞ്ജന. ആദ്യ രണ്ടു പരിശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നേറിയാണ് റെക്കാഡുകൾ തൂത്തുവാരിയത്. മൂന്ന് ദിവസം കൊണ്ട് വ്യത്യസ്തങ്ങളായ 101 ഗിഫ്റ്റ് ബോക്സുകൾ തയ്യാറാക്കിയാണ് അഞ്ജനയെ നേട്ടം. ഓരോ ബോക്സിലും 7 ചെറിയ ബോക്സുകളും അടങ്ങിയിട്ടുണ്ട്. അങ്ങനെ 101 ബോക്സുകളിൽ 707 ചെറിയ ബോക്സുകൾ . കഴിഞ്ഞ മൂന്നു വർഷമായി ഗിഫ്റ്റ് ബോക്സുളിലും ബോട്ടിൽ ആർട്ട്, മിനിയേച്ചർ ആർട്ട് എന്നിവയിലും കഴിവ് തെളിയിച്ചു മുന്നേറുകയാണ് അഞ്ജന. 'ഡ്രീം മിഡിസൈൻസ് 2427" എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ കഴിവുകൾ പുറംലോകത്ത് എത്തിക്കുന്നത്. വീട്ടുകാരും കൂട്ടുകാരും പ്രചോദനവുമായി ഒപ്പമുണ്ട്. ആലപ്പുഴ യു ഐ ടി യിൽ ആദ്യവർഷ എം കോം വിദ്യാർത്ഥിനിയാണ് അഞ്ജന. സഹോദരി :ആര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |