ചേർത്തല : ചേർത്തല സേവാഭാരതിയുടെ നേതൃത്വത്തിൽ ജനസേവാകേന്ദ്രവും സേവാ മെഡിക്കൽസും പ്രവർത്തനം ആരംഭിച്ചു. സ്റ്റേറ്റ് പൊലീസ് കംപ്ലയിന്റ് അതോറിട്ടി അംഗം പി.കെ.അരവിന്ദ്ബാബു ഇലഞ്ഞിയിൽ ജനസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സേവാഭാരതി ചേർത്തല യൂണീറ്റ് പ്രസിഡന്റ് പ്രൊഫ.കെ.എൻ.ജെ. കർത്താ അദ്ധ്യക്ഷനായി.ആർ.എസ്.എസ് പ്രാന്തീയ സേവാ പ്രമുഖ് യു.എൻ.ഹരിദാസ് സേവാസന്ദേശം നൽകി. ഖണ്ഡ് കാര്യവാഹ് ദീപു, സേവാഭാരതി സംഘടനാ സെക്രട്ടറി എസ്.ജയകൃഷ്ണൻ, അരുൺ കെ.പണിക്കർ, നവീൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു. സേവാ മെഡിക്കൽസിന്റെ ഉദ്ഘാടനം ആർ.എസ്.എസ് പ്രാന്തീയ സേവാ പ്രമുഖ് യു.എൻ. ഹരിദാസ് നിർവഹിച്ചു. തിരക്കഥാകൃത്ത് സുനീഷ് വാരനാട് ആദ്യവില്പന നടത്തി. പ്രൊഫ.കെ.എൻ.ജെ. കർത്താ അദ്ധ്യക്ഷനായി. കെ.എം.മഹേഷ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |