SignIn
Kerala Kaumudi Online
Friday, 19 April 2024 5.03 PM IST

ലിറ്റിൽ കൈറ്റസ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു

little

ആലപ്പുഴ: സബ്ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടൊമേഷൻ, 3 ഡി കാരക്ടർ മോഡലിംഗ് തുടങ്ങിയവയിൽ രണ്ട് ദിവസമായി നടന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു. കഴിഞ്ഞ ഏപ്രിൽ - മേയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളാണ് പങ്കെടുത്തത്. ജില്ലയിലെ വിവിധ ഉപജില്ലാ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രിഡി കാരക്ടർ മോഡലിംഗ്, കാരക്ടർ റിഗിംഗ്, ത്രിഡി അനിമേഷൻ എന്നിവയാണ് അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കുട്ടികൾ തന്നെ കാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയ്യാറാക്കി.
മന്ത്രി വി.ശിവൻകുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചുകൊണ്ടാണ് ക്യാമ്പ് സമാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.