കായംകുളം: വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ദുരുപയോഗത്തിനുമേതിരെ ജനമൈത്രി പൊലീസ് ഡ്രാമ ടീം "തീക്കളി"എന്ന ബോധവത്കരണ നാടകം കായംകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ചു.
കായംകുളം സ്റ്റേഷനിലെ എസ്.ഐ നിയാസ് ഉദ്ഘാടനം ചെയ്തു. ഡ്രാമ ടീം കോ കോർഡിനേറ്ററും എസ്.ഐയുമായ നുജുമുദീൻ, ഹെഡ്മിസ്ട്രസ് എസ്.അനിത, പ്രിൻസിപ്പൽ ഡോ.ജി.മുകുന്ദൻ നായർ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ സനോജ്,സുന്ദരേഷ്,വി ആർ ബീന എന്നിവർ സംസാരിച്ചു. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |