ഹരിപ്പാട്: ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മുന്നേറ്റ ജാഥക്ക് ഹരിപ്പാട്ട് സ്വീകരണം നൽകി . ഗാന്ധി സ്ക്വയറിൽ നടന്ന സമ്മേളനം നാരീശക്തി പുരസ്കാര ജേതാവ് കാർത്ത്യായനി അമ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ശോഭ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി ,കവി സുരേഷ് മണ്ണാറശ്ശാല,സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ,എ.എ.റഹീം,എൻ.ശ്രീകുമാർ, ജാഥാക്യാപ്റ്റൻ എം.എസ് സുഗൈതകുമാരി, വൈസ് ക്യാപ്റ്റൻ വി ഹാപ്പി, ജാഥ ഡയറക്ടർ ബിന്ദുരാജൻ, ജോയിന്റ്കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി. പ്രവീൺ, ഹരിപ്പാട് മേഖലാ സെക്രട്ടറി പി.കെ നവാസ്, പി.ജയശ്രീ,വി.കെ.ഷീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |