പൂച്ചാക്കൽ: ഓണക്കാല പച്ചക്കറിക്കായി സി.പി.എം പൂച്ചാക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാണാവള്ളി പതിനാറാം വാർഡിൽ ഒരേക്കർ തരിശുഭൂമിയിൽ കൃഷി തുടങ്ങി. സി.പി.എം ഏരിയാ സെക്രട്ടറി കെ.രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. . തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ബാബുരാജ് സ്വാഗതം പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ ധനേഷ് കുമാർ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എൻ.ടി.ഭാസ്ക്കരൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ജെ.സത്താർ, പി.സോമൻ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |