ആലപ്പുഴ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള വിവരശേഖരണത്തിന്റെ ഭാഗമായി ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 31വരെ നീട്ടി. അസംഘടിത, അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും രണ്ട് ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |