അമ്പലപ്പുഴ: കർഷക സംഘം തോട്ടപ്പള്ളി മേഖല സമ്മേളനത്തിന്റെ ഭാഗമായി കർഷക പാർലമെന്റ് സംഘടിപ്പിച്ചു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ കെ.രാജീവൻ, ആർ.സുനി, പ്രിയ അജേഷ്, എം.സോമൻ, കെ.കൃഷ്ണമ്മ, ആർ. പ്രദീപകുമാർ, എസ്.വൃന്ദ, പി.ധനലക്ഷ്മി, പി.കെ.ജിജി കുമാർ എന്നിവർ സംസാരിച്ചു. സംഘം മേഖല സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |