SignIn
Kerala Kaumudi Online
Thursday, 25 April 2024 3.51 PM IST

ബോട്ട് ദുരന്തത്തിൽ മരിച്ചവർക്ക് ഓർമ്മപ്പൂക്കളുമായി അരങ്ങ്

photo
മുഹമ്മ-കുമരകം ബോട്ട് ദുരന്ത വാർഷിക ദിനത്തിൽ ജീവൻ പൊലീഞ്ഞവർക്ക് അരങ്ങ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുഹമ്മ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

ചേർത്തല: മുഹമ്മ-കുമരകം ബോട്ട് ദുരന്ത വാർഷിക ദിനത്തിൽപതിവ് തെറ്റാതെ മുഹമ്മ അരങ്ങ്‌സോഷ്യൽ സർവീസ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങുകൾ നടത്തി.മുഹമ്മബോട്ട് ജെട്ടിയിൽ രാവിലെ 6 15ന് നടന്ന ചടങ്ങിൽ മരണമടഞ്ഞവരുടെ ചിത്രങ്ങൾ അലങ്കരിച്ച് ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ സെന്റ്‌ജോർജ് ഫെറോനപള്ളി വികാരി ഫാദർ ജോൺപരുവപ്പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു തൈപ്പറമ്പിൽ,സി.വിദ്യാസാഗർ എന്നിവർ സംസാരിച്ചു. തുടർന്ന് ഷാജി ഇല്ലത്ത് എഴുതി വിനീത്‌മോഹൻ സംഗീതം നൽകിയ അനുസ്മരണ ഗാനം ദേവിക സുരേഷും അനന്യ അനിലുംചേർന്ന് ആലപിച്ചു.സി.പി.ഷാജി.അരങ്ങ് സ്വാഗതവും .ടോമിച്ചൻ കണ്ണയിൽ നന്ദിയും പറഞ്ഞു. ഉ​റ്റവരെയും മക്കളെയും നഷ്ടപ്പെട്ടവർ നിറകണ്ണുകളുമായാണ് ചടങ്ങിൽ പങ്കെടുത്തത്.

മുഹമ്മ ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലും അനുസ്മരണം സംഘടിപ്പിച്ചു. യാത്രാ ബോട്ട് നിർത്തി വേമ്പനാട്ട് കായലിൽ അപകടം നടന്ന സ്ഥലത്താണ് പുഷ്പാർച്ചന നടത്തിയത്. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്ഖാൻ,അസോസിയേഷൻ സെക്രട്ടറി ആർ.ബിജു,സനൽ ജോസ്,പി.വി.സാനു,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.