മാന്നാർ : കാർഗിൽ വിജയദിനാചരണത്തിന്റെ ഭാഗമായി മാന്നാർ ബി.ജെ.പി കിഴക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ അമർ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കലും നടത്തി. ജില്ലാ കമ്മിറ്റി അംഗം മാന്നാർ സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശിവകുമാർ, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി പാർവതി രാജീവ്, എസ്.സി മോർച്ച മണ്ഡലം ഉപാദ്ധ്യക്ഷൻ അശോകൻ, ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ, ശ്രീക്കുട്ടൻ, രാജീവ് നായർ, മിഥുൻ, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |