മാവേലിക്കര : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കേരള കോൺഗ്രസ് എം തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ച മികവ് 2022 പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ഹരികുമാർ അധ്യക്ഷനായി. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജന്നിംഗ്സ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണക്കുറുപ്പ്, ജസ്റ്റിൻരാജ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.രാജു, ജില്ലാ കമ്മറ്റി അംഗം അജിത്ത് തെക്കേക്കര, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അയ്യപ്പൻപിള്ള, പി.എസ്.ജോർജ്, നൗഷാദ്, രാഹുൽദേവ്, ആർ.രാജീവ്, ജിജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |