SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.49 PM IST

മഴപ്പേടിയിൽ നാടും വീടും

s
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നീർക്കുന്നം അയോദ്ധ്യാനഗറിന് പടിഞ്ഞാറ് മുരളി ഭവനത്തിൽ (പുതുവൽ) മുരളിയുടെ വീട് കടൽക്ഷോഭത്തി​ൽ തകർന്ന നിലയിൽ

രണ്ടു ദിവസത്തിനിടെ തകർന്നത് 16 വീടുകൾ

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 11 വീടുകൾ ശക്തമായ മഴയിൽ ഭാഗികമായി തകർന്നു. രണ്ടു ദിവസത്തിനിടെ 16 വീടുകളാണ് തകർന്നത്. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് 9.67 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ 17 കുടുംബങ്ങളിലെ 63 പേരെ മാറ്റി പാർപ്പിച്ചു. കടൽ പ്രക്ഷുബ്ദ്ധമാണെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടൽഭിത്തിയുടെ മുകളിലൂടെ തിരമാലകൾ ഇരച്ചുകയറുന്നത് ഭീതി പരത്തുന്നുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ ഉച്ചവരെ ജില്ലയിൽ മഴ ശക്തമല്ലായിരുന്നെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. പള്ളാത്തുരുത്തി, കാവാലം, നെടുമുടി എന്നിവടങ്ങളിൽ മിനിമം ജല നിരപ്പിനേക്കാൾ 10 മുതൽ 30 സെന്റീമീറ്റർ വരെ കൂടുതലാണ്. തണ്ണീർമുക്കം ബണ്ടിലെയും, തോട്ടപ്പള്ളി, അന്ധകാരനഴി സ്പിൽവേകളിലെയും ഷട്ടറുകൾ തുറന്നു കിടക്കുന്നത്ആശ്വാസം പകരുന്നുണ്ട്.

കായകുളം പൊഴിയിലൂടെയും ഒഴുക്ക് ശക്തമായി. കുട്ടനാട് മേഖലയിൽ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നാൽ ബോട്ടുകളും വള്ളങ്ങളും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് പമ്പ് സെറ്റുകളും സജ്ജമാക്കി. മലയോരത്ത് മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ കരകൃഷി വെള്ളത്തിലാകും. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലാണ് ഓണക്കാല പച്ചക്കറി വിള കൂടുതലായി ഇറക്കിയത്. രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളും ഭീഷണിയിലാണ്. ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം തീരുമാനിച്ചു. താലൂക്ക് തലത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ തഹസീൽദാർമാരെ ചുമതലപ്പെടുത്തി. 2018ൽ പ്രളയം ബാധിച്ച മേഖലകളിൽ താമസിക്കുന്നവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് രക്ഷാപ്രവർത്തനം ആവശ്യമാകുന്ന ഘട്ടത്തിൽ മുൻഗണന നൽകും. യോഗത്തിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

കൺട്രോൾ റൂം നമ്പരുകൾ

കളക്ടറേറ്റ്............... 0477 2238630,1077
ചേർത്തല.............. 0478 2813103

അമ്പലപ്പുഴ.............0477 2253771

കുട്ടനാട്..................0477 2702221

കാർത്തികപ്പള്ളി.....0479 2412797

ചെങ്ങന്നൂർ............0479 2452334

മാവേലിക്കര............0479 2302216

മൃഗസംരക്ഷണ വകുപ്പ് കൺട്രോൾ റൂം

ഫോൺ: 0477 2252431, ചീഫ് വെറ്ററിനറി ഓഫീസർ: 9495241343, ഫീൽഡ് ഓഫീസർ: 9526491108 കടലിൽ ബോട്ടിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു. അഴീക്കൽ ഹാർബറിൽ നിന്ന് തമിഴ്‌നാട്ടുകാരായ മൂന്നു പേർ ഉൾപ്പെടെ പത്തു മത്സ്യത്തൊഴിലാളികളുമായി കഴിഞ്ഞ ദിവസം പുറപ്പെട്ട കൊല്ലം ക്ലാപ്പന വടക്കേത്തോപ്പിൽ ഭദ്രന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിരയിൽപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇവരെ രക്ഷപെടുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി കോസ്റ്റ് ഗാർഡിന്റെ സഹായം തേടി. പുലർച്ചയോടെ കോസ്റ്റ് ഗാർഡ് സംഘം ബോട്ടിനു സമീപമെത്തി. ബോട്ട് ഇല്ലാതെ കരയിലേക്ക് മടങ്ങാൻ തൊഴിലാളികൾ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ബോട്ട് കടലിൽ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കരയിലേക്ക് അടുപ്പിക്കുന്നതിന് മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായം തേടുകയായിരുന്നു. ഇന്നലെ രാവിലെ പുറപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം വൈകിട്ട് മൂന്നിന് ബോട്ട് അഴീക്കൽ ഹാർബറിൽ എത്തിച്ചു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിച്ചു. കടൽക്ഷോഭം: നീർക്കുന്നത്ത് ഒരു വീട് തകർന്നു നീർക്കുന്നം തീരത്ത് കടൽക്ഷോഭം ശക്തമായതോടെ ഒരു വീടു തകർന്നു.5 ഓളം വീടുകൾ തകർച്ചാഭീഷണിയിലാണ്. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നീർക്കുന്നം അയോദ്ധ്യാനഗറിന് പടിഞ്ഞാറ് മുരളി ഭവനത്തിൽ (പുതുവൽ) മുരളിയുടെ വീടാണ് കടലെടുത്തത്. തിങ്കളാഴ്ച ഉച്ചമുതൽ കൂറ്റൻ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറിയിരുന്നു.ഈ ഭാഗത്ത് 200 മീറ്ററോളം ഭാഗത്ത് കടൽഭിത്തിയില്ല. പുതുവൽ മഹേഷിന്റെ വീടും ഏതു നിമിഷവും കടലെടുക്കുന്ന നിലയിലാണ്. വീടു തകർന്ന മുരളിയും കുടുംബവും സമീപത്തെ പീലിംഗ് ഷെഡിലേക്ക് മാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.