SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.23 PM IST

തുല്യത പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം

h

ആലപ്പുഴ: നഗരസഭ സാക്ഷരത മിഷൻ, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താം തരം 16-ാമത് ബാച്ചിന്റെയും ഹയർ സെക്കൻഡറി 7-ാമത് ബാച്ചിന്റെയും തുല്യതാ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും പഠനോപകരണ വിതരണവും നടന്നു. ഗവ മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുല്യത കോഴ്‌സുകളുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ സർട്ടിഫിക്കറ്റ് വിതരണവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനിത പഠനോപകരണ വിതരണവും നിർവഹിച്ചു. കൗൺസിലർമാരായ സിമി ഷാഫി ഖാൻ, മോനിഷ ശ്യാം, മേരി ലീന എന്നിവർ പ്ലസ് വൺ ഹ്യുമാനിറ്റീസ് പഠിതാക്കളായി ചേർന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ, കൗൺസിലർ മേരിലീന, കൺവീനർ എം.ഉഷ, സി.ഇ.സി പ്രേരക് കെ.ആർ. പ്രമീളദേവി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.