കുട്ടനാട്: ദുരിതമനുഭവിക്കുന്ന പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മൂന്നു നേരം ഭക്ഷണം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 2349-ം നമ്പർ കണ്ണാടി കിഴക്ക് ശാഖ പ്രസിഡന്റ് എം.ആർ. സജീവ് ആവശ്യപ്പെട്ടു. യൂത്ത് മൂവ്മെന്റ് 1054 നേതൃത്വത്തിൽ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട്പി.എം. ബിനോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. ജയൻ, സെക്രട്ടറി ഷംലാൽ ഷാജി, ജോയിന്റ് സെക്രട്ടറി മദീഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ എം.എസ്. ബിനീഷ്, വിപിൻ പയ്യമ്പള്ളി, വനിതാ സംഘം പ്രസിഡന്റ് ഷീല ഷാജി, സെക്രട്ടറി പുഷ്പ ബിജു, കമ്മിറ്റി അംഗം സിന്ധു രാജു, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |