കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കായംകുളം ചിറക്കടവം കായൽവാരം വീട്ടിൽ ഷെറിൻ (28) അറസ്റ്റിൽ. ഇയാളിൽ നിന്നും 600 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചിറക്കടവം കയർ സൊസൈറ്റി പരിസരത്തു നിന്നാണ് കഴിഞ്ഞദിവസം രാത്രി ഇയാൾ പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, അനീഷ്, ഷാജഹാൻ, അരുൺ കൃഷ്ണൻ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |