കായംകുളം: കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഹോം ഗാർഡ് എസ്. രഘുവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘുവിനെ ഇതുവഴി വന്ന തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇടത് തുടയിൽ കടിയേറ്റ രഘുവിനെ പൊലീസ് ജീപ്പിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി മറ്റുള്ളവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരന് ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. റോഡിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |