മാവേലിക്കര : സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ നിലവിലുള്ള 1:40 എന്ന അധ്യാപക-വിദ്യാർഥി അനുപാതം അപ്രതീക്ഷിതവും അകാരണവുമായി പിൻവലിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ ഓഫിസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ, സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണൻ, ടി.ജെ.കൃഷ്ണകുമാർ, ഷേർളി തോമസ്, എസ്.അമ്പിളി, ആർ.തനുജ, പ്രമോദ് ജേക്കബ്, വി.ലാൽജിത്, കെ.ശ്രീകുമാർ, വി.എൽ.ആന്റണി, ജി.ഗോകുൽ, കെ.ശ്യാംകുമാർ, എസ്.ശ്രീകൃഷ്ണൻ, എം.മാലിനി, ആൻസി അലക്സ്, ശാരി എസ്.പിള്ള, എം ആർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |