കായംകുളം: കായംകുളം എക്സൈസ് റേഞ്ച് സംഘം പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും കണ്ടെടുത്തു. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ എം.അബ്ദുൽ ഷുക്കൂർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി ഇറങ്ങിയാണ് ചാരായവും കോടയും കണ്ടെടുത്തത്. എകസൈസ് ഇൻസ്പെക്ടർ
സി.ബി. വിജയൻ, പ്രിവന്റീവ് ഓഫീസർ വി.രമേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ, അഖിൽ, പ്രവീൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |