ആലപ്പുഴ: വട്ടയാൽ മേഖലയിൽ നിന്ന് രാത്രി റേഷൻ ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ തിരുവമ്പാടി കാട്ടുങ്കൽ വീട്ടിൽ അജ്മൽ (28) ആണ് അറസ്റ്റിലായതെന്ന് സൗത്ത് പോലീസ് അറിയിച്ചു. അജ്മലിന്റെ സഹായി ഫസൽ ഒളിവിലാണ്.
ശനിയാഴ്ച രാത്രിയാണ് 38 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ മിനിലോറിയിൽ കയറ്റുന്ന വിവരം പൊലീസിന് ലഭിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരുചക്രവാഹനങ്ങളിൽ എത്തിച്ചാണ് ഭക്ഷ്യധാന്യം കടത്തിയിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു. വാഹനവും ഭക്ഷ്യധാന്യവും കസ്റ്റഡിയിലെടുത്തിരുന്നു. ഇവ സിവിൽ സപ്ളൈസ് കോർപ്പറേഷന്റേതാണോ എന്ന് പരിശോധിച്ച് കണ്ടെത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |