SignIn
Kerala Kaumudi Online
Saturday, 20 April 2024 5.52 AM IST

'പത്തായം' പഠിപ്പിക്കാൻ കഥാകൃത്ത് ക്ളാസിൽ!

s
കുരുന്നുകൾ പാളത്തൊപ്പി അണിയിച്ച് മുരളീധരൻ തഴക്കരയെ സ്വീകരി​ച്ചപ്പോൾ

ആലപ്പുഴ : നൂറനാട് പള്ളിക്കൽ ഗവ.എസ്.കെ.വി എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും കർഷകദിനാചരണ ത്തിന്റെയും ഉദ്ഘാടനം ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യുട്ടീവ് മുരളീധരൻ തഴക്കര നിർവഹിച്ചു. നാലാം ക്ലാസിലെ 'പത്തായം' എന്ന പാഠഭാഗത്തിന്റെ രചയിതാവ് കൂടിയായ മുരളീധരൻ തഴക്കര വിദ്യാർത്ഥികളെ പത്തായം പഠിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. കഥാകൃത്തിനെ നേരിട്ട് കണ്ടതിന്റെ കൗതുകത്തിൽ വിദ്യാർത്ഥികൾ നിരവധി കുസൃതി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കുരുന്നുകൾ പാളത്തൊപ്പി അണിയിച്ചാണ് അദ്ദേഹത്തെ വരവേറ്റത്. സ്കൂളിന്റെ ഉപഹാരമായി പത്തായത്തിന്റെ മാതൃക സമ്മാനിക്കുകയും ചെയ്തു. മികച്ച കർഷകനായ ഗോപിനാഥൻ പിള്ളയെ പൊന്നാട അണിയിച്ചും റേഡിയോ നൽകിയും ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു. എസ്. മുരളി, സ്മിത, പഞ്ചായത്തംഗങ്ങളായ സുമി ഉദയൻ, അക്ഷിത തുടങ്ങിയവർ സംസാരിച്ചു. നാടൻപാട്ട് കലാകാരനായ അരുൺ, വികസനസമിതി അംഗങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.