ആലപ്പുഴ: ചേർത്തല എക്സൈസ് റേഞ്ച്, ടൗൺ റോട്ടറി ക്ലബ്, കെ.യു.സി.ടി.ഇ ആര്യാട് എന്നിവ സംയുക്തമായി ലഹരിക്കെതിരെ ചുവർ ചിത്രരചന സംഘടിപ്പിച്ചു. ചേർത്തല എക്സൈസ് കോംപ്ലക്സിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. റെജിലാൽ അദ്ധ്യക്ഷനായി.
ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ആര്യാട് കെ.യു.സി.ടി.ഇ പ്രിൻസിപ്പൽ ഡോ.എസ്.രശ്മി മുഖ്യാതിഥിയായി. ആലപ്പുഴ അസി.എക്സൈസ് കമ്മിഷണർ എസ്.സജീവ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലിസി ടോമി, അഡ്വ.ഹർഷകുമാർ, വി.ജെ.റോയ്, എ. സാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |