SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.35 AM IST

ഉപ്പേരി വിപണിയിൽ. ഉരുളയ്ക്ക് ഉപ്പേരി​ പോലെ വി​ല!

t
t

# 400 കടന്ന് ചിപ്സ്, ഏത്തൻ 70ൽ

ആലപ്പുഴ: ഓണം ഒരു വിളിപ്പാടകലെ എത്തിയതോടെ ഏത്തയ്ക്ക വില കുതിച്ചുയരുന്നു. ഒപ്പം ഉപ്പേരിയും. ഒരു മാസത്തിനിടെ ഏത്തയ്ക്കയ്ക്ക് ഇരട്ടിയിലേറെയായി വില. ചിപ്‌സ് വില കിലോയ്ക്ക് 450ന് അടുത്തെത്തി. വരും ദിവസങ്ങളിൽ ഇനിയും വർദ്ധനവിനാണ് സാദ്ധ്യത.

വയനാട്ടിൽ ഏത്തൻ ഉത്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവുമാണ് പ്രധാന കാരണം. മേട്ടുപ്പാളയത്തിൽ നിന്നുള്ള ഏത്തയ്ക്കയാണ് ഇപ്പോൾ ചിപ്സിനായി ഉപയോഗിക്കുന്നത്. ഒരുമാസം മുമ്പ് ഏത്തയ്ക്ക കിലോയ്ക്ക് 48 രൂപ ആയിരുന്നപ്പോൾ ചിപ്‌സ് കിലോഗ്രാമിന് 360 രൂപയായിരുന്നു. ഏത്തൻ വില 70 രൂപയെത്തിയതോടെയാണ് ചിപ്‌സിന് 400- 420 രൂപയായത്. ഏത്തനൊപ്പം പാമോലിന്റെ വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചത് ചിപ്സിനെയും ബാധിച്ചു. റഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പാമോലിൻ ഇറക്കുമതി ചെയ്യുന്നത്. യുക്രൈൻ യുദ്ധത്തെ തുടർന്ന് പാമോലിന്റെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.

സൺഫ്‌ളവർ ഓയിൽ കിലോയ്ക്ക് 40 രൂപ കൂടി 170 ആയി. വെളിച്ചെണ്ണയുടെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല. എന്നാൽ പാമോലിനെക്കാൾ കൂടുതൽ എണ്ണ ചെലവാകുന്നതിനാലാണ് വെളിച്ചെണ്ണയിൽ വറുക്കുന്ന ചിപ്സിന് വില കൂടാൻ കാരണം.

# തരം പോലെ ഗുണം

ഒന്നാം തരം ഏത്തന് കിലോയ്ക്ക് 70 രൂപയാണ്. രണ്ടാംതരം ഏത്തൻ 50 രൂപയ്ക്ക് വരെ ലഭിക്കും. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്‌സ് കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുമെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. രണ്ടാംതരം കായ കൊണ്ടുണ്ടാക്കുന്ന ചിപ്‌സ് ഒന്നാം തരം കായയുടെ ഒപ്പം കലർത്തി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന പരാതിയുമുണ്ട്.

# മത്സരിച്ച് കപ്പയും ചക്കയും

കായ വറുത്തതിനു മാത്രമല്ല, മറ്റ് ഉപ്പേരികൾക്കും വില കുതിക്കുകയാണ്. ചക്കയുടെ സീസൺ ആണെങ്കിലും ചക്ക ഉപ്പേരി കിലോയ്ക്ക് 450 രൂപയായി. കപ്പ വറുത്തതിന് വില കിലോയ്ക്ക് 280 രൂപ. കപ്പ ഉപ്പേരിക്ക് 200രൂപയും.

# ഉപ്പേരി വില കിലോഗ്രാമിന്

(ബ്രാക്കറ്റിൽ രണ്ട്മാസം മുമ്പുള്ളത്)

ചിപ്‌സ് (ഓയിലിൽ വറുത്തത്)................360 (320)

ചിപ്‌സ് (വെളിച്ചെണ്ണയിൽ വറുത്തത്)...400 (320)

ശർക്കരവരട്ടി (വെളിച്ചെണ്ണയിൽ വറുത്തത്)..... 360 (320)

ശർക്കരവരട്ടി (ഓയിലിൽ വറുത്തത്)..... 320 (280)

ചക്ക ഉപ്പേരി (ഓയിലിൽ വറുത്തത്).......... 320 (280)

ചക്കഉപ്പേരി (വെളിച്ചെണ്ണയിൽ വറുത്തത്).... 400 (360)

# എണ്ണ വില (കിലോഗ്രാം)

വെളിച്ചെണ്ണ..........180

പമോലിൻ.............170

സൺഫ്‌ളവർ............200

എണ്ണ ഉത്പന്നങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചതും തൊഴിലാളിയുടെ കൂലി 600ൽ നിന്ന് 1000രൂപയായതും ഉപ്പേരി ഇനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്

രാജേന്ദ്രൻ, കളരിക്കൽ ചിപ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.