ചേർത്തല: ചേർത്തല എം.എൽ.എയും കൃഷിമന്ത്രിയുമായ പി.പ്രസാദ് നൽകുന്ന പൊൻകതിർ 2022, വിദ്യാഭ്യാസ അവാർഡ് ചേർത്തല തെക്ക് പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എപ്ലസ് ലഭിച്ച കുട്ടികൾക്കും നൂറുശതമാനം വിജയം നേടിയ സെന്റ്. ഫ്രാൻസിസ് അസ്സീസി എച്ച്.എസ്.എസ്, ചേർത്തല സൗത്ത് ഗവ.എച്ച്.എസ്.എസ്, അർത്തുങ്കൽ ജി.ആർ.എഫ്.ടി.എച്ച്.എസ് എന്നീ സ്കൂളുകൾക്കും നൽകി. ആലപ്പുഴ ജില്ലാ പൊലീസ് ചീഫ് ജി.ജയ്ദേവ് വിശിഷ്ടാതിഥിയായി.ചേർത്തല തെക്ക് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിബു.എസ്.പത്മം, അജിത.ഒ.പി, ജയറാണി ജീവൻ,എൻ.ഡി.ഷിമ്മി, സുജിത്, രജനി ദാസപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |