ആലപ്പുഴ: ഓണക്കാലത്ത് വ്യാജ മദ്യ വിൽപ്പനയ്ക്കെതിരെ പ്രത്യേക ജാഗ്രതാ സംവിധാനം ഏർപ്പെടുത്താൻ ജില്ലാതല ലഹരിവിരുദ്ധ ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപ്പനയും ഉപയോഗവും തടയുന്നതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപടികൾ സ്വീകരിക്കും. എ.ഡി.എം എസ്.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.അശോക് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ എസ്.സജീവ്, നർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി എം.കെ.ബിനു കുമാർ, വിമുക്തി ജില്ലാ മാനേജർ സുരേഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. കൺട്രോൾ റൂം നമ്പർ 0477 2252049.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |