SignIn
Kerala Kaumudi Online
Saturday, 20 April 2024 1.30 AM IST

കയർ ഭൂവസ്ത്രം അഭിനന്ദനാർഹം

s
കയർ ഭൂവസ്ത്രം

ആലപ്പുഴ : നദികളുടെ തീരസംരക്ഷണത്തിനായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് അഭിനന്ദനാർഹമാണെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജലശക്തി അഭിയാൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഫിനാൻസ് സർവീസ് ഡയറക്ടർ ഡോ.സഞ്ജയ് കുമാർ, ജല കമ്മിഷൻ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് കുമാർ ടാംഗ് എന്നിവർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അഭിപ്രായമറിയിച്ചത്. രാമങ്കരി, വെളിയനാട് തുടങ്ങിയ മേഖലകൾ ഇവർ സന്ദർശിച്ചു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ ഷിനി ലൂക്കോസ് തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.