പൂച്ചാക്കൽ : 600 മില്ലിഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു . പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് ചെട്ടുകാട്ടിൽ വീട്ടിൽ ജിബിനാണ് (30) ചേർത്തല ഡി.വൈ.എസ്.പി ടി.ബി. വിജയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ വടുതല പുതിയപാലത്തിന് സമീപം വെച്ച് പിടിയിലായത്. എസ്.എച്ച്. ഒ അജയമോഹൻ, എസ്.ഐമാരായ ജേക്കബ്, ഉദയകുമാർ, എ.എസ്.ഐ അനിൽകുമാർ ,എസ്.സി.പി.ഒമാരായ നിസാർ, ശിവപ്രസാദ്, അലക്സ്, ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ, അനീഷ്, ഗിരീഷ്, പ്രവീഷ്, നിധിൻ, അരുൺകുമാർ , ശ്രീക്കുട്ടൻ,എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |