SignIn
Kerala Kaumudi Online
Thursday, 18 April 2024 12.44 PM IST

ഹോക്കി ചാമ്പ്യൻഷിപ്പ് : ധ്യാൻ ചന്ദ് അക്കാദമിയും സെന്റ് മേരീസും ജേതാക്കൾ

hcket
ജില്ലാ ഹോക്കി അസോസിയേഷൻ അത്‌ലറ്റിക്കോ ഡി ആലപ്പിയുമായി ചേർന്ന് നടത്തുന്ന ബീച്ച് റണ്ണിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ കേരള ഹോക്കി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ധ്യാൻചന്ദ് ഹോക്കി അക്കാദമി ടീം വിശിഷ്ടാതിഥികളോടൊപ്പം

ആലപ്പുഴ: ജില്ലാ ഹോക്കി അസോസിയേഷൻ അത്‌ലറ്റിക്കോ ഡി ആലപ്പിയുമായി ചേർന്ന് നടത്തുന്ന ബീച്ച് റണ്ണിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ കേരള പുരുഷ,വനിത ഹോക്കി ചാമ്പ്യൻഷിപ്പ് ആലപ്പുഴ ക്യാബിനറ്റ് സ്‌പോർട്‌സ് സിറ്റിയിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. അഡ്വ.കുര്യൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച. കേരള ഹോക്കി അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ടി.സോജി സ്വാഗതം പറഞ്ഞു. ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് സമ്മാനദാനം നിർവഹിച്ചു.

കൗൺസിലർമാരായ ബി.അജേഷ്, നസീർ പുന്നക്കൽ, ശ്രീജേഷിനെ പരിശീലിപ്പിച്ച ജയകുമാർ, സായി പരിശീലകൻ രാജീവ്, റോയി.പി.തിയോച്ചൻ എന്നിവർ വിശിഷ്ടാതിഥികളായി. റൈസൽ.ടി.എ, സുനിൽ ജോർജ്, സന്ധ്യ പി.ഡി, നവാസ് ബഷീർ, ഹീരാ ലാൽ സിജീഷ്, വർഗീസ് പീറ്റർ, ഷാജു, നീതു സുനിൽ എന്നിവർ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ കൊല്ലം സായി ടീമിനെ പരാജയപ്പെടുത്തി ആലപ്പുഴ ധ്യാൻചന്ദ് ഹോക്കി അക്കാഡമി 3 - 2 വിജയികളായി. വനിതാ വിഭാഗത്തിൽ യു.സി കോളേജ് ആലുവയെ 4 - 1ന് പരാജയപ്പെടുത്തി സെന്റ് മേരീസ് കോളേജ് തൃശൂർ ജേതാക്കളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.