ആലപ്പുഴ: ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റ് ചിരാത് എന്ന പേരിൽ ഓണം വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.എം നസീർ അദ്ധ്യക്ഷത വഹിച്ച ആലപ്പുഴ സൗത്ത് സർക്കിൾ ഇൻസ്പെക്ടർ എസ്.അരുൺ ക്യാമ്പ് സന്ദേശം നൽകി. വാർഡ് കൗൺസിലർ പി.രതീഷ്, ലജനത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.എ അഷ്റഫ് കുഞ്ഞാശാൻ, പ്രഥമാദ്ധ്യാപിക ഇ.സീന, പി.ടി.എ പ്രസിഡൻറ് എസ്.എം അസ്ലം, ശ്യാംമോഹൻ, എ.കെ ഷൂബി, ആർ.ദീപ, പി.എസ് .സഫിയബീവി, എം.ഡി രാഖി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |