ആലപ്പുഴ : കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്ക് പ്രകൃതി സൗഹൃദ സഞ്ചാര സൗകര്യമൊരുക്കി 100 സൈക്കിളുകൾ സമ്മാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ നിർവഹിച്ചു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകൾ വിതരണം ചെയ്യുന്നത്. ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപതാ പി.ആർ.ഒയും റേഡിയോ നെയ്തൽ ഡയറക്ടറുമായ ഫാ.സേവ്യർ കുടിയാംശ്ശേരി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്,പഞ്ചായത്ത് അംഗം ഷിനോയ്, വാഹിദ് മാവുങ്കൽ, പ്രൊജക്ട് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |