അമ്പലപ്പുഴ: നീർക്കുന്നം ഈസ്റ്റ് അസോസിയേഷൻ ഓഫ് റെസിഡന്റ്സ് (നിയർ ) ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. എച്ച്. സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. നിയർ പ്രസിഡന്റ് പി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, വി.ധ്യാനസുതൻ, അഡ്വ .പ്രദീപ് കൂട്ടാല, ഷെഫീക്ക് ഇബ്രാഹിം, പി.അശോകകുമാരി എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ഓണക്കിറ്റുകൾ ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ വിതരണം ചെയ്തു. കലാപരിപാടികൾക്ക് വി.വി.രാധാകൃഷ്ണൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |