SignIn
Kerala Kaumudi Online
Friday, 29 March 2024 7.45 AM IST

ഗുരുദേവ ദർശനങ്ങൾ വക്രീകരിക്കാൻ ഗൂഢശ്രമം: അഡ്വ. സിനിൽ മുണ്ടപ്പള്ളി

mundapally
എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻതല ജയന്തി ആഘോഷങ്ങൾ യൂണിയൻ അങ്കണത്തിൽ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ വക്രീകരിക്കാൻ ഗൂഢശ്രമം നടക്കുന്നതായി എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. പന്തളം യൂണിയൻതല ജയന്തി ആഘോഷങ്ങൾ യൂണിയൻ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുദേവൻ ലോകത്തിന് നൽകിയ പവിഴമുത്തുകളായ മഹിത ദർശനങ്ങളിലെ വസ്തുതകളെ വ്യാഖ്യാനിച്ചു വെടക്കാക്കാനും ഗൂഢശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ ജയന്തി ദിന സന്ദേശം നൽകി. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ആദർശ്, സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, അനിൽ ഐസെറ്റ്, പുഷ്പാകരൻ, വനിതാ സംഘം പ്രസിഡന്റ് സുമ വിമൽ, അനിൽ നാണുക്കുട്ടൻ, രാജേഷ് കൊരമ്പാല എന്നിവർ സംസാരിച്ചു. രാവിലെ യൂണിയൻ ഓഫീസിൽ ദീപാർപ്പണം, സമൂഹ പ്രാർത്ഥന, പുഷ്പാർച്ചന, പ്രസാദവിതരണം എന്നിവ നടന്നു. 31 ശാഖാ യോഗങ്ങളിലും വിപുലമായ ജയന്തി ദിനാഘോഷങ്ങൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.