SignIn
Kerala Kaumudi Online
Saturday, 20 April 2024 4.51 AM IST

അയ്യൻകാളി ജയന്തി ആഘോഷം

t
t

ആലപ്പുഴ: അയ്യങ്കാളി ജയന്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കേരള പുലയർ മഹാസഭ അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷവും സാംസ്കാരിക സമ്മേളനവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്‌തു. അമ്പലപ്പുഴ കച്ചേരിമുക്കിൽ നടന്ന ചടങ്ങിൽ പി.എം.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ, ടി. മധു കാട്ടിൽച്ചിറ, കൊട്ടാരം ഉണ്ണിക്കൃഷ്‌ണൻ, പുന്നപ്ര മധു, പി. രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് ആലപ്പുഴ യൂണിയൻ കലവൂരിൽ സംഘടിപ്പിച്ച ജയന്തി ആഘോഷം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്‌തു. വളവനാട് ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. സമ്മേളനത്തിൽ എം.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കൃഷ്‌ണപ്രസാദ് അനുസ്‌മരണ പ്രഭാഷണം നടത്തി. പി.എസ്. ആനന്ദൻ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാംകുളം പരമേശ്വരൻ, എം. രവീന്ദ്രദാസ്, മുഹമ്മദ് ബഷീർ എ.ടി. മോഹനൻ, പി.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.