ആലപ്പുഴ: ജലജീവൻ മിഷൻ പദ്ധതിയിൽ പെരുമ്പളം ഗ്രാമപഞ്ചായത്ത് നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി.ആശ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് പരിധിയിൽ 2020ൽ ടെൻഡർ ചെയ്തതനുസരിച്ച് 1276 വീടുകൾക്കാണ് പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ നൽകിയത്. ഇതോടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തുന്ന പഞ്ചായത്തായി പെരുമ്പളം മാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |