അമ്പലപ്പുഴ: ബി.എം.എസ്. അമ്പലപ്പുഴ മേഖലാ കമ്മറ്റി വിശ്വകർമ്മ ജയന്തി ദിനത്തിൽ നടത്തിയ ദേശീയ തൊഴിലാളി ദിനാചരണം ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കടുത്തു. ബി.എം.എസ്. മേഖല വൈസ് പ്രസിഡന്റ് എസ്.ബാബു അധ്യക്ഷനായി.ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് മുരളീധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി എം.എം.രാജേഷ്, വൈസ് പ്രസിഡന്റ് വിഷാജി, ഖജാൻജി അശ്വതി അജയൻ, ജോയിന്റ് സെക്രട്ടറി എ.കെ.സിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |